
അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടു വിദേശ പൗരന്മാർ പിടിയിൽ . ടാൻസാനിയൻ പൗരന്മാരായ രണ്ടുപേരെയാണ് കുന്ദമംഗലം പോലീസ് പഞ്ചാബിൽ നിന്ന് പിടികൂടിയത്. ഇവരെ വിമാനമാർഗ്ഗംകരിപ്പൂരിൽ എത്തിക്കും. പ്രതികളിൽ ഒരാൾ വനിതയാണ്. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് പ്രധാനമായും എത്തുന്നത് പഞ്ചാബിൽ നിന്നാണ്. മാസങ്ങൾക്ക് മുമ്പ് കാരന്തൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ കണ്ണിലേക്ക് എത്തിയത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞദിവസംപഞ്ചാബിലേക്ക് തിരിച്ചിരുന്നു. കുന്ദമംഗലം പൊലീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണികളെ വലയിലാക്കിയത്.പഞ്ചാബിലെ പ്രധാന കണ്ണികളായ ഇവരെ പിടികൂടാൻ കുന്ദമംഗലം പോലീസിന്റെ പ്രവർത്തനം മാതൃകാപരമാണ്.ഡി.സി.പി അരുൺ കെ.പവിത്രൻ്റെ നേതൃത്വത്തിലുള്ള സംഘം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന്
വിതരണശൃംഖലയിലെ കണ്ണികളെ ഓരോന്നായി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് അകത്തും പുറത്തും പരിശോധന ശക്തിമാക്കിയിരുന്നു.അസിസ്റ്റൻ്റ് കമ്മീഷണർ നോർത്ത് എ.ഉമേഷ്, കുന്ദമംഗലം എസ്. എച്ച് .ഒ കിരൺ ഐ.പി ,എസ്.ഐ നിതിൻ,എസ്.സി.പി. ഒ ബിജു, സി.പിഒ മാരായ വിജീഷ്,അജീഷ് എന്നിവർ ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.കൂടുതൽ വിവരങ്ങൾ പോലീസ് നടത്തുന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.