ഇടുക്കി അടിമാലിയില്‍ 2 കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍. 2.050കിലോ ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്‌സൈസിന്റെ പിടിയിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വിപി യുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തിച്ചു നല്‍കുന്ന കഞ്ചാവ് വാങ്ങി രാജാക്കാട് ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പെരുമ്പാവൂരില്‍ നിന്ന് രാജാക്കാട് പോകുന്ന വഴിയില്‍ ഇരുമ്പ് പാലത്തിന് സമീപം വെച്ചാണ് പ്രതി അറസ്റ്റിലായത്.
കഞ്ചാവ് കടത്തിക്കൊണ്ട് വരാനായിട്ട് ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട് കുറച്ച് നാളുകളായി പ്രതി നര്‍കോട്ടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഏകസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വി പി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് മാരായ അഷ്റഫ് കെ എം, ദിലീപ് എന്‍ കെ പ്രൈവന്റീവ് ഓഫീസര്‍ ബിജു മാത്യു സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഷാന്‍,ബിബിന്‍ ജെയിംസ്, സുബിന്‍ പി വര്‍ഗ്ഗീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന്‍ ജോണി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു