ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരം കൊല്ലത്ത് നടത്തിയ പരിശോധനയിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.രണ്ടുമാസം പ്രായമായ 40 സെന്‍റീമീറ്റര്‍ നീളമെത്തിയ ചെടികളാണ് കണ്ടെത്തിയത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവും പിടികൂടി. പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. കൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *