ഫോൺ ചോർത്തൽ കേസിൽ പിവി അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിലവിൽ ഇപ്പോൾ പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് വന്നിരിക്കുന്നത്. ഇനി തുടർനടപടി വേണെമെങ്കിൽ ഹർജിക്കാരൻ മേൽക്കോടതിയിലേക്ക് അപ്പീലുമായി പോകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *