വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *