കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ മരണത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നിതിന്‍രാജിന്റെ പിതാവ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നു അേേദ്ദഹം പറഞ്ഞു. ക്രൈംബ്രാഞ്ചിനെ മാറ്റി പ്രത്യേക അന്വേഷണത്തെ നിയമിക്കണം എന്നും ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നാണ് പിതാവ് പറയുന്നത്.

അധ്യാപകന്‍ റാമിന് ഉന്നത തലങ്ങളില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നു എന്നും നിതിന്‍ രാജിന്റെ പിതാവ് രാജന്‍. ഇതോടെ ഗുരുതര ആരോപണങ്ങളാണ് നിതിന്‍ രാജിന്റെ മരണത്തില്‍ പുറത്ത് വരുന്നത്. അധ്യാപകര്‍ മാനസികമായി പീഢിപ്പിക്കുകയും ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉള്‍പ്പടെ നിതിന്‍രാജിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *