കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളേജ് റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. 6 ജൂനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങിന് ഇരയായത്. ഫെബ്രുവരി 11നാണ് ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഇവര്‍ പിടിയിലാകുന്നത്.

തെളിവെടുപ്പില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് റാഗിങ്ങിന് ഉപയോഗിച്ച കോമ്പസും ഡംബെലും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. അതിക്രൂരമായ റാഗിംഗ് നടത്തുന്നതിന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കിയിട്ട് ഉപദ്രവിച്ചു. കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. വിദ്യാര്‍ഥികളുടെ കാലിലും മുറിവുകളിലും ലോഷന്‍ ഒഴിച്ചു. സ്വകാര്യ ഭാ?ഗങ്ങളിലടക്കം മുറിവേല്‍പ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മര്‍ദനം. നഗ്‌നരാക്കി നിര്‍ത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം.

Leave a Reply

Your email address will not be published. Required fields are marked *