
വയനാട്ടിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ച കുത്തേറ്റ് വയോധികൻ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ യായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
