
എൻ പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഹിയറിങിന് ഓഡിയോ വീഡിയോ റെക്കോർഡിങ്ങും സ്ട്രീമിംഗും വേണമെന്ന് പ്രശാന്ത് ആവിഷ്യപെട്ടു .ഈ മാസം 16ന് നാലരയ്ക്ക് ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഹാജരാകാൻ ആണ് നിർദേശം. തൻറെ പരാതികൾ നേരിട്ട് കേൾക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 10ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി കൂടി ഇടപെട്ടതോടെ ഏപ്രിൽ നാലിന് ഹിയറിങ് നിശ്ചയിച്ച് നോട്ടീസ് നൽകി. അതിനിടെ സുതാര്യത ഉറപ്പുവരുത്താൻ ഹിയറിങിന് ഓഡിയോ വീഡിയോ റെക്കോർഡിങ്ങും സ്ട്രീമിംഗും വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഹിയറിങ് നോട്ടീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ആവശ്യം ഉന്നയിച്ചത്.അതേസമയം, പരാതിയിലെ ഹിയറിങ്ങിൽ ഒരു വിഭാഗം ഐഎസുകാർക്കിടയിൽ അതൃപ്തിയുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ചീഫ് സെക്രട്ടറിയോട് തിരികെ ചോദ്യങ്ങൾ ചോദിച്ചയാളെ ഹിയറിങ്ങിന് വിളിച്ചതിലാണ് അതൃപ്തി.