വടകരയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
വടകരയില്‍ നിന്നും മണിയൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പതിയാരക്കര ചോയിനാണ്ടി താഴെ വെച്ചാണ് ബസ് വീടിന്റെ മതിലിടിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപതിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പലര്‍ക്കും മുഖത്തും തലയ്ക്കുമാണ് പരുക്കേറ്റത്
