തിരുവനന്തപുരം വര്‍ക്കല പാപനാശത്തെ ഫോലോട്ടിങ് ബ്രിഡ്ജ്
വീണ്ടും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കടല്‍ ക്ഷോഭത്തില്‍ തിരമാലകളില്‍പ്പെട്ടാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നത്. തകര്‍ന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി. ഒരു വര്‍ഷം മുന്‍പും ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിരുന്നു.
അന്ന് തകര്‍ന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനാവശ്യങ്ങള്‍ക്കായാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോര്‍ഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ ഫിറ്റ്‌നസ് ലഭിച്ചാല്‍ ടൂറിസം വകുപ്പ് അനുമതി നല്‍കുമായിരുന്നു. എന്നാല്‍ വീണ്ടും ബ്രിഡ്ജ് തകര്‍ന്ന സാഹചര്യത്തില്‍ വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് വരുമെന്ന പ്രതീക്ഷ ഇനിയില്ല.
