2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മലയാളത്തിന് നേട്ടം.പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബീക്കടലിന്റെ സിംഹമാണ് മികച്ച ചിത്രമാണ്.തമിഴ്നടന്‍ ധനുഷും ബോളിവുഡ് നടന് മനോജ് ബാജ്്പേയിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. കങ്കണാ റണാവത്താണ് മികച്ച നടി. സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രമായ ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.സഞ്ജയ് സൂരിയുടെ എ ഗാന്ധിയന്‍ അഫയര്‍ഃ ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇന്‍ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
മികച്ച നിരൂപണം: സോഹിനി ചതോപാധ്യായ
കുടുംബബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥേതതര ചിത്രം: ഒരു പാതിരാസ്വപ്നം പോലെ ( ശരണ്‍ വേണുഗോപാല്‍)
കഥേതര വിഭാഗത്തില്‍ വിപിന്‍ വിജയിയുടെ സ്മോള്‍ സെകയില്‍ സൊസൈറ്റിക്ക് പ്രത്യേക ജൂറി പരാമര്‍ശം
കഥേതര വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ ചിത്രം: ആപ്പിള്‍സ് ആന്റ് ഓറഞ്ചസ്
മികച്ച പാരിസ്ഥിതിക ചിത്രംഃ ദ് സ്റ്റോര്‍ക്ക് സേവിയേഴ്സ്
ജൂറിയുടെ പ്രത്യേക പരാമര്‍ശം: ബിരിയാണി ( സജിന്‍ ബാബു)
മികച്ച തമിഴ്ചിത്രം: വെട്രിമാരന്റെ അസുരന്
മികച്ച മലയാളം ചലചിത്രം: കള്ളനോട്ടം ( രാഹുല്‍ വി നായര്‍)
പണിയ ഭാഷയിലെ മികച്ച ചിത്രം: മനോജ് കാനയുടെ കെഞ്ചിറ
സ്പെഷ്യല്‍ എഫക്ട്സ്്: അറബികടലിന്റെ സിംഹം ( സിദ്ധാര്‍ത്ഥ് പ്രിയദര്ശന്)
ഗാനരചന: പ്രഭാവര്‍മ്മ( കോളാമ്പി)
വസ്ത്രാലങ്കരം: ഹെലന് ( രഞ്ജിത്ത്)
മികച്ച ഹിന്ദി ചിത്രം: ചിച്ചോറാ
ക്യാമറമാന്: ജല്ലിക്കട്ട്(ഗിരീഷ് ഗംഗാധരന്)
മികച്ച സഹനടന്മാര്: വിജയ് സേതുപതി, പല്ലവി ജോഷി
മികച്ച നടന്: മനോജ് വാജ്പേയി, ധനുഷ്
മികച്ചനടി: കങ്കണാ റണാവത്ത്
നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം: ഹെലന്
