അഹമ്മദാബാദ്: ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവര്‍ത്തകര്‍. വി.എച്ച്.പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. പ്രാര്‍ത്ഥന അവസാനിപ്പിച്ച് പുറത്തിറങ്ങിപ്പോകാന്‍ വിശ്വാസികളോട് സംഘം ആവശ്യപ്പെട്ടു. വിശ്വാസികളില്‍ ചിലരെ അക്രമി സംഘം ചോദ്യം ചെയ്യുകയും ചെയ്തു. അതിക്രമത്തില്‍ ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഭീഷണി ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റ് ഉണ്ടായതായോ കേസെടുത്തതായോ വിവരമില്ല.

Leave a Reply

Your email address will not be published. Required fields are marked *