
കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 2.12 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തുന്നത്. 681 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളടങ്ങിയ കെട്ടിടത്തിന്റെ താഴെ നിലയിൽ ഓഡിറ്റോറിയവും ഒന്നാം നിലയിൽ മൂന്ന് ക്ലാസ്സ് റൂമുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.പ്രബലിത കോൺക്രീറ്റ് ചട്ടക്കൂട്ടിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ അലൂമിനിയം സ്ലൈഡിംഗ് വിൻഡോസ്, വിട്രിഫൈഡ് ഫ്ലോറിംഗ്, ഇലക്ടിഫിക്കേഷൻ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
