കുറ്റ്യാടി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ചെറിയ കണ്ടിയില്‍ വീട്ടില്‍ കെ. എസ്. ഉമ്മര്‍ (84) അന്തരിച്ചു.
32 വര്‍ഷത്തോളം ദുബായിലെ മനാമയില്‍ പ്രവാസിയായിരുന്ന ഉമ്മര്‍, പ്രവാസകാലത്തും നാട്ടിലെത്തിയ ശേഷവും നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക പിന്തുണക്കാരനായിരുന്നു. കുറ്റ്യാടി കാരുണ്യ, കരുണ, തണല്‍, നന്മ, പാലിയേറ്റീവ് കെയര്‍, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന, പേരാമ്പ്ര ഇ.എം.എസ്. ആശുപത്രി, മീഡിയവണ്‍, മാധ്യമം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ ശ്രദ്ധേയമായിരുന്നു.
കുറ്റ്യാടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പൊതുസേവനങ്ങളില്‍ ഒന്നാണ്. മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ വര്‍ഷവും വിവിധ മതവിഭാഗങ്ങളിലെയും സമൂഹത്തിന്റെ വിവിധ മേഖലകളിലെയും ആളുകളെ പങ്കെടുപ്പിച്ച് നോമ്പുതുറ സംഘടിപ്പിച്ചിരുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.
അഗതികളായ നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്വര്‍ണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുകയും, നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി. വീട്ടുജോലിയില്‍ സഹായിച്ചിരുന്ന വിധവകള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കും അദ്ദേഹം കൈത്താങ്ങായി.
ഭാര്യ: മറിയം (കയ്യാലക്കല്‍).
മക്കള്‍: അഫ്സല്‍ ഷാജഹാന്‍, ഫാസില്‍ ഷാജഹാന്‍, ഫായിസ് ഷാജഹാന്‍, ഫൗസിയ സുബൈര്‍, ഫര്‍ഹ ഹഫ്‌സല്‍, നാഫില യൂനുസ്, ബഹ്ജ ഫഹദ്.
മരുമക്കള്‍: സുബൈര്‍, ഹഫ്‌സല്‍, യൂനുസ്, ഫഹദ്.
സഹോദരങ്ങള്‍: കെ. എസ്. കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, അന്ത്രു, ഇബ്രായിക്കുട്ടി, കദീശ, കുഞ്ഞിപ്പാത്തു, മറിയം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച കെ. എസ്. ഉമ്മറിന്റെ വിയോഗം കുറ്റ്യാടിക്കും പരിസര പ്രദേശങ്ങള്‍ക്കും വലിയ നഷ്ടമായിരിക്കുകയാണ്.മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8:45 ന് കുറ്റ്യാടി കുറ്റ്യാടി ജുമാ മസ്ജിദില്‍
