തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആക്ഷേപം.പരാതിക്കാരിയായ അഭിഭാഷകയുടെ കവിളില്‍ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.. പ്രതിയില്‍ നിന്ന് നേരത്തെയും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ നിന്ന് വ്യക്തമാകുന്നത്… സംഭവത്തിന് പിന്നാലെ പ്രതി ബെയ്ലിന്‍ ദാസ് ഒളിവിലാണ്.

ശ്യാമിലിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അതിക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെട്ട ഭാരതീയ ന്യായ സംഗീതയിലെ വകുപ്പ് 74നപ്പുറം ചുമത്തിയ മറ്റ് രണ്ടു വകുപ്പുകളും അങ്ങേയറ്റം ദുര്‍ബലം. നേരത്തെയും സമാന രീതിയിലുള്ള അനുഭവം സീനിയര്‍ അഭിഭാഷകനില്‍ നിന്ന് ഉണ്ടായെന്ന ജൂനിയര്‍ അഭിഭാഷകയുടെ ആരോപണവും പൊലീസ് കണക്കിലെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *