
കുന്ദമംഗലം: കുന്ദമംഗലം കാരന്തൂർ നയാര പെട്രോൾ പമ്പിലും സമീപത്തെ സ്കൂട്ടർ ഷോറൂമുകളിലും കവർച്ച നടത്തിയത് അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സൂചന.ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് വിരടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തും. കാരന്തുരിലെ ഹോണ്ട, ടിവിഎസ് ഷോറൂമുകളിലും ഇന്ന് പുലർച്ചേയാണ് മോഷണ ശ്രമം. നയാര പെട്രോൾ പമ്പിൽ ഓഫീസ് ഡോർ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഇരുപതിനായിരം രൂപയോളം വരുന്ന തുകയും ടാബും കവർന്നതായി ജീവനക്കാർ പറഞ്ഞു.ടിവിഎസ് ഷോറുമിൽ മോഷ്ടാക്കൾ എത്തിയ വിവരം സെക്യൂരിറ്റി അറിഞ്ഞതോടെ സ്ഥലം മോഷ്ടാക്കൾ സ്ഥലം വിട്ടു.തുടർന്ന് മോഷ്ടാക്കൾ ഹോണ്ട ഷോറൂമിൻ്റ പൂട്ട് പൊളിക്കാൻ ശ്രമം നടത്തി.
