കൊച്ചി: മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന കുറ്റത്തിൽ പ്രാഥമിക പരിശോധന ആവശ്യമില്ല.

FIR ഇടാത്തതിന് പിന്നിൽ ഒത്തുകളി ഉണ്ട്. പ്രാഥമിക അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചില്ല. ഹൈക്കോടതി രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യം. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ആണ് ഹർജി നൽകിയത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ എസ്ഐടി വിശദമായി പരിശോധിക്കും.

ഇഡിയിൽ നിന്ന് കൂടുതൽ വിവരങ്ങളും രേഖകളും അന്വേഷണ സംഘം ആവശ്യപ്പെടും. റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.

സിഎംആർഎൽ മുൻ സിഎഫ്ഒ പി.സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് വിവരം.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്ഐടി അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *