പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്​നാട് സർക്കാർ . ഇതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി അംഗങ്ങൾ നിയമ സഭയിൽ നിന്നും വാക്കൗട്ട്​ നടത്തി.

മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്നെയാണ് സി എ എ ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്​. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരതത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും പ്രമേയഅവതരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

”ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭരണാധികാരികൾ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും ഉൾകൊണ്ട്​ പ്രവർത്തിക്കുന്നവരാകണം. പക്ഷേ സി.എ.എ അഭയാർഥികളെ സ്വീകരിക്കുന്നതിന്​ പകരം മതത്തിന്‍റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേർതിരിക്കുന്നു” -സ്റ്റാലിൻ വ്യക്തമാക്കി .

അതെ സമയം ശ്രീലങ്കൻ തമിഴ്​ അഭയാർഥികൾക്ക്​ രാജ്യത്ത്​ പൗരത്വം നേടുന്നതിനുള്ള സാധ്യതകളും സി.എ.എ തടയുന്നുവെന്ന്​ സ്റ്റാലിൻ കൂട്ടിച്ചേർത്തു . തമിഴ്‌നാടിന് പുറമെ കേരളം, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും കോൺഗ്രസ്​ ഭരിക്കുന്ന പഞ്ചാബ്​, രാജസ്ഥാൻ, ഛത്തീസ്​ഗഢ്​ അടക്കമുള്ള സംസ്ഥാനങ്ങളും സി.എ.എക്കെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *