കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാലകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നു മന്ത്രി എംവി ഗോവിന്ദന്‍. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. മദ്യശാല ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല.
ഒഴിഞ്ഞുകിടക്കുന്ന ഡിപ്പോ കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം വന്നുവെന്നതല്ലാതെ ഒരു ആലോചനയും എക്‌സൈസ് വകുപ്പ് നടത്തിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശപ്രകാരം നൂറിനടുത്തു മദ്യശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും ആ ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ആലോചന നടക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസ്റ്റാന്റുകളിലല്ല, ഡിപ്പോകളിലാണ് മദ്യക്കടകള്‍ തുറക്കുകയെന്ന വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ എത്തിയിരുന്നു. മന്ത്രി നേരത്തെ നടത്തിയ പ്രസ്താവനക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *