ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യോമസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വകുപ്പ് സെക്രട്ടറിമാര്‍ മാത്രല്ല വ്യോമയാന രംഗത്തെ വിദ്ഗ്ധരും സംഘത്തിലുണ്ട്. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും.

ബോയിങ് 787 സീരീലെ 34 വിമാനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ബോയിങ് വിമാനങ്ങളില്‍ അധികസുരക്ഷ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ട് ബോയിങ് വിമാനങ്ങള്‍ പരിശോധിച്ചു. കര്‍ശനമായ പ്രോട്ടോകള്‍ പ്രാബല്യത്തിലുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും റാം മോഹന്‍ നായിഡു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ മന്ത്രി അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ജൂണ്‍ 12-ാം തീയതി രണ്ടുമണിക്കാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന വിവരം ലഭിച്ചതെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിര്‍ കുമാര്‍ സിന്‍ഹയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *