തിരുവനന്തപുരം: തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.

മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *