പരിഷ്കരണം നടപ്പാക്കാതെ പെൻഷൻകാരെ വഞ്ചിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ ജൂലായ് 1ന് കെ.എസ്.എസ്.പി.എ. കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം സബ് ട്രഷറിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. സംസ്ഥാന വനിത ഫാറം പ്രസിഡൻ്റ് എം.വാസന്തി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് ലഭിക്കേണ്ട 6 ഗഡു ക്ഷാമാശ്വാസം കുടിശികയാണെന്നും അതിനു പുറമെയാണ് പെൻഷൻ പരിഷ്കരണം വൈകുന്നതെന്നും അവർ പറഞ്ഞു. സംസ്ഥാന വനിതാ കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡൻ്റ് സേതുമാധവൻ, ശ്രീമതി, കെ.വേലായുധൻ, ശ്യാമള, കെ.സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *