സുരേഷ് ഗോപിക്കെതിരെ ‘ചെരുപ്പ് സല്യൂട്ട്’ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ സുരേഷ് ഗോപി എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചിരുന്നു. ഈ നടപടിക്കെതിരയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പ്രതീകാത്മകമായി സുരേഷ് ഗോപിക്ക് ചെരിപ്പ് കൊണ്ട് സല്യൂട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക കമ്മിറ്റിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. . ‘സുരേഷ് ഗോപിക്ക് ചെരിപ്പ്യൂട്ട്’ എന്ന ബാനറുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
‘നാണം കെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട്’, തുടങ്ങിയ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, രാജ്യത്ത് തന്നെ അഭിമാനമായ ഒരു സംവിധാനമാണ് കേരള പൊലീസ്. ആദരവ് ജനങ്ങള്‍ അറിഞ്ഞ് തരേണ്ടതാണ്. അത് ചോദിച്ച് വാങ്ങുന്നതിനെ ഉളുപ്പില്ലായ്മ എന്നാണ് പറയുന്നത്. രാജ്യസഭാ എം.പിയാണെന്ന കാര്യം സുരേഷ് ഗോപി മറന്ന് പോവുകയാണ്. എം.പിയെ സല്യൂട്ട് ചെയ്യാന്‍ നിലവില്‍ ചട്ടമില്ലെന്നും, ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
