പത്തനംതിട്ട: എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവറെ മാത്രം ഉള്‍പ്പെടുത്തി എഫ്ഐആര്‍. പമ്പ പൊലീസാണ് കേസെടുത്തത്. ഡ്രൈവര്‍ ട്രാക്ടര്‍ ഓടിച്ചത് അലക്ഷ്യമായാണെന്ന് എഫ്ഐആറില്‍ പറയുന്നു.
2025 ജൂലൈ 12ന് രാത്രി പമ്പയില്‍ നിന്നും ട്രാക്ടറില്‍ മൂന്നുപേരെ കയറ്റിയെന്നും 13ന് ഉച്ചക്ക് മരക്കൂട്ടത്തുനിന്ന് രണ്ടുപേരെ കയറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതായും പരാമര്‍ശമുണ്ട്.
അതേസമയം, അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മനപൂര്‍വ്വമാണ് അജിത് കുമാറിന്റെ നടപടിയെന്നും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടി.
