തൃശൂരില്‍ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റി സ്‌നേക് വെനം നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല കണ്ടെത്തല്‍.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നു. 2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് പാമ്പുകടിയേറ്റ് മരിച്ചത്.

ഉടന്‍തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ ടു വീലറില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടര്‍ ഈ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു എന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി.

വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണില്‍ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടര്‍ കുട്ടിയെ പരിഗണിച്ചില്ല. ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു തുടങ്ങി ഗുരുതര പരാതികളാണ് ആശുപത്രിക്കെതിരെ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *