സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സി ബി എസ് ഇ മാനേജ്മെൻ്റുകൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.പ്ലസ് ടു മാർക്കും, എൻട്രൻസ് മാർക്കും ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്നത് മൂലം, സി ബി എസ് ഇ വിദ്യാർത്ഥികൾ പട്ടികയിൽ പിന്നാക്കം പോകുന്നുവെന്നും , അവസരം നഷ്ടമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാല്‍ ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് ഒരു തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. 2004ല്‍ തന്നെ സമാനമായ ഒരു ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
നിലവില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *