കുന്ദമംഗലം : പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ അബ്ദുള്‍ ഗഫൂര്‍ (50) നെയാണ് കുന്ദമംഗലം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ബസ് കാത്തു നില്‍കയായിരുന്ന വിദ്യാര്‍ഥിനിയെ വീടിന് സമീപം ഇറക്കിത്തരാം എന്ന് പറഞ്ഞ് ഓട്ടോഡ്രൈവറായ പ്രതി തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. വിദ്യാര്‍ഥിനി വാഹനം നിര്‍ത്താന്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറക്കി പ്രതി രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, ജിബിഷ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കുന്ദമംഗലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *