താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്‍മാറി. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി അഞ്ച് മത്സരാര്‍ത്ഥികളാണുള്ളത്. ശ്വേത മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ആ മത്സരാര്‍ത്ഥികള്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. ജഗദീഷും രവീന്ദ്രനും പിന്മാറുന്നതോടെ ശ്വേത മേനോനുള്ള സാധ്യത ഏറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *