തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടുമാരുടെ പര്‍ച്ചേസിംഗ് അധികാരം കൂട്ടണമെന്ന് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങള്‍ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് താന്‍ നേരത്തേ അറിയിച്ചില്ലെന്ന വാദം തെറ്റാണെന്ന് ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്തുകളും ഡോ. ഹാരിസ് പുറത്തുവിട്ടു. വിദഗ്ധസമിതി എന്ത് റിപ്പോര്‍ട്ടാണ് കൊടുത്തിരിക്കുന്നതെന്ന് അറിയില്ലെന്നും ഉപകരണം ഇല്ല എന്നത് സത്യമാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *