തിരുവനന്തപുരം: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഡിജിറ്റല്‍ ഇടപാടുകളുടെ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.

ഒളിവിലുള്ള മുന്‍ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്.

കേസെടുത്തതിനുപിന്നാലെ രണ്ടുമാസത്തോളം ഒളിവില്‍പ്പോയ പ്രതികള്‍ ഹെല്‍മെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *