സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾ ഈ മാസം 24 മുതൽ ആരംഭിക്കും.ഒക്ടോബര്‍ 18ന് അവസാനിക്കും വിധത്തിലാണ് ക്രമീകരണം.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 24ന് തുടങ്ങി ഒക്ടോബര്‍ 18ന് അവസാനിക്കും.

ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും.ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ നടത്താന്‍ ഇന്നലെ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *