എ.ഐ.സി.സിക്ക് പുതിയ നേതൃത്വം ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ സന്നദ്ധത പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ നേതൃത്വം ചുമതലയേല്‍ക്കാന്‍ ഒട്ടും വൈകരുത് എന്നായിരുന്നു തരൂര്‍ ആവശ്യപ്പെട്ടത്.മാറ്റം കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം ശശി തരൂർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *