കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. പനവേലി സ്വദേശിനി സോണിയ, ശ്രീ കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓട്ടൊ ഡ്രൈവര്‍ വിജയന് (65) ഗുരുതരമായി പരിക്കേറ്റു. ബസ്റ്റോപ്പിലേക്കും ഓട്ടോ സ്റ്റാന്‍ഡിലേക്കും മിനി ലോറി ഇടിച്ചു കയറുകയായിരുന്നു. മിനിലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടില്‍ മണിയുടെ മകന്‍ 10 വയസുള്ള കാശിനാഥന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ മൂവാറ്റുപുഴ- തേനി റോഡില്‍ ആയിരുന്നു അപകടം.
