കോഴിക്കോട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെ പിടികൂടാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി പൊലിസ്. പ്രതിയും മരിച്ച സ്ത്രീകളുടെ സഹോദരനുമായ പ്രമോദിന് വേണ്ടി ചേവായൂര്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരച്ചില്‍ ശക്തമാക്കിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോവുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച പുലര്‍ച്ചയേടെയാണ് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത് .സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരനായ പ്രമോദ് ആണ് ബന്ധുക്കളെ വിവരമറിയിച്ചത്.പിന്നിട് അത് കൊലപാതകമാണെന്ന് വ്യക്തമവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *