രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,773 പേർക്ക് കോവിഡ് രോഗ ബാധ . മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണം 13.7 ശതമാനം കുറവാണ്. 390 മരണം.
38,945 പേര് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.
രാജ്യത്ത് വാക്സിന് കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
