സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഒന്നാംഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
പരിശീലനം ലഭിക്കുന്ന അധ്യാപകരിലൂടെ അവരുടെ സ്‌കൂളിലെ മറ്റു അധ്യാപകരിലേക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കും. കൗമാരക്കാരായ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുക, സമൂഹമാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
എസ് കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിഡിഇ കെ ശിവാദസന്‍ അധ്യക്ഷത വഹിച്ചു. ഡിസിപിഒ കെ ഷൈനി, മെമ്പര്‍മാരായ ഷാജു, സുനന്ദ, ജലജ, വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
