ബംഗാളി നടി ബസന്തി ചാറ്റര്‍ജി (88) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.

തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂതു, ബോറോണ്‍, ദുര്‍ഗ്ഗ ദുര്‍ഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘ഗീത എല്‍.എല്‍.ബി’ എന്ന സീരിയലിലാണ് ബസന്തി അവസാനം അഭിനയിച്ചത്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. അനുശോചനം അറിയിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *