ബഹു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം

ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീര്‍ച്ചയായും ഓര്‍മ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിന്റെ ഓര്‍മ്മയാണ് – ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ്.

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമര്‍ദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്‌നേഹികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാം തലയുയര്‍ത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ദിനമാണ്.

ഈ കഴിഞ്ഞ 78 വര്‍ഷങ്ങളിലും നാം ഉയര്‍ത്തിപ്പിടിച്ച സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഇനിയും ആര്‍ക്കു മുന്നിലും അടിയറവു വയ്ക്കില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന, ഭരണഘടന അംഗീകരിച്ച ത്രിവര്‍ണ പതാകയോടൊപ്പം നമ്മുടെ ദേശസ്‌നേഹം വാനോളം ഉയര്‍ത്തുന്ന ചിരസ്മരണീയമായ ദിനമാകണം നമുക്കെന്നും ആഗസ്റ്റ് 15.

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യദിന ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *