ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജിനും കരണ്‍ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് സമന്‍സ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസില്‍ ഹാജരാവാനാണ് ഇരുവര്‍ക്കുമുള്ള നിര്‍ദേശം. ഹാജരാവാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

എഫ്.ഐ.ആറില്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് വരദരാജനും കരര്‍ ഥാപ്പറിനും സമന്‍സ് അയച്ചതായി ‘ദി വയര്‍’ വാര്‍ത്താ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 35(3), 152, 196, 197 വകുപ്പുകളും ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *