തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ബിജെപി സംസ്ഥാന ബിജെപി നേതൃത്വം. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എംപിമാരായ സി സദാനന്ദൻ, പി ടി ഉഷ എന്നിവർ രാഷ്ട്രപതിയെ കാണും. രാജേന്ദ്ര അർലേക്കറുടെ ശിപാർശ കത്തിന്റെ അടിസ്ഥാനത്തിൽ ഇടപെടൽ തേടിയാണ് കൂടിക്കാഴ്ച. ഇതിനിടെ പിഎസ്സി ചെയർമാനേയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന മുൻ ഗവർണറുടെ കത്തിനെ പിന്തുണച്ച് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറും രാഷ്ട്രപതിയ്ക്ക് കത്തയച്ചു.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകി. കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നീക്കം. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഗവർണറുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ് സി ചെയർമാനെ പുറത്താക്കാം. പിഎസ്സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കവേയായിരുന്നു ഗവര്‍ണറുടെ അസാധാരണ നീക്കം. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി കഴിയും മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്കിയിരിക്ക
അതേസമയം മന്ത്രിസഭയുടെ ഉപദേശമില്ലാതെ പിഎസ്സി പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്ത മുൻ ഗവർണറുടെ നടപടി മുഖ്യമന്ത്രി വി.ഡി.സതീശൻ തളളിയിരുന്നു. സർക്കാരിനെ അറിയിക്കാതെ നൽകിയ ശിപാർശ അംഗീകരിക്കുന്നില്ലെങ്കിലും പിഎസ്സിയിൽ ക്രമക്കേട് ഉണ്ടെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
