എടക്കര : കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മൂല്യബോധമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതില്‍ ഹിദായ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നുംവ്യക്തമാക്കി. മൂത്തേടം ഹിദായ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം കാരപ്പുറം വി എം എം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തി. പി എച്ച് അബ്ദുറഹിമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു.
എ ടി റജി അവാര്‍ഡ് ദാനം നടത്തി. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അലവിക്കുട്ടി ഫൈസി എടക്കര പ്രമേയ പ്രഖ്യാപനം നടത്തി. മെഡിക്കല്‍ കാര്‍ഡ് വിതരണോദ്ഘാടനം എടക്കര മേഖല ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി വി എന്‍ ബാപ്പുട്ടി ദാരിമി നിര്‍വ്വഹിച്ചു. പി പാറ അബൂബക്കര്‍ സഖാഫി പദ്ധതി അവതരണം നടത്തി. പി.എച്ച് അബ്ദുറഹ്‌മാന്‍ ദാരിമി, ഡോ അബ്ദുറഹ്‌മാന്‍ നെല്ലിക്കുത്ത്, ഉസ്മാന്‍ സഖാഫി മൂത്തേടം, ഖാസിം ലത്വീഫി പ്രസംഗിച്ചു. കാല്‍നൂറ്റാണ്ടിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഹിദായ സില്‍വര്‍ ജൂബിലി 2026 ജനുവരി 30,31, ഫെബ്രുവരി 1 തീയ്യതികളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *