കാഞ്ഞങ്ങാട് പടന്നക്കാട് പോക്‌സോ കേസില്‍ വിധി തിങ്കളാഴ്ച. ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസില്‍ വിധി പറയുക. ഇന്ന് നടന്ന വാദത്തില്‍ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും, പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് കണക്കാക്കിയും ശിക്ഷ നല്‍കണമെന്ന് വാദി ഭാഗവും വാദിച്ചു. 2024 മെയ് 15നാണ് കര്‍ണാടക സ്വദേശിയായ പ്രതി പി എ സലിം 10 വയസ്സുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. 9 ദിവസത്തിനുള്ളില്‍ പ്രതി പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *