പറ്റ്‌ന: മൂന്ന് പാകിസ്താന്‍ ഭീകരര്‍ ബിഹാറില്‍ എത്തിയതായി സംശയം . ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്‌നൈന്‍ അലി, ആദില്‍ ഹുസൈന്‍, മുഹമ്മദ് ഉസ്മാന്‍ എന്നിവരാണ് ബിഹാറില്‍ എത്തിയതായി സംശയിക്കുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു . ബിഹാര്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്ക് നുഴഞ്ഞുകയറിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഭീകരരുടെ പേരുവിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ എന്നിവ അതിര്‍ത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടാം വാരത്തില്‍ മൂവരും കാഠ്മണ്ഡുവില്‍ എത്തിയതായും മാസത്തിലെ മൂന്നാം വാരത്തില്‍ ബിഹാറിലേക്ക് കടന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്.സ്ഥിതിഗതികളെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനും സംശയാസ്പദമായ ഏതൊരു പ്രവര്‍ത്തനത്തിനെതിരെയും ഉടനടി നടപടിയെടുക്കാനും എല്ലാ ജില്ലാ ഇന്റലിജന്‍സ് യൂണിറ്റുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *