കോഴിക്കോട് : കോഴിക്കോട് അരയടത്തുപാലത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ബാലൻ്റെ മകൻ ഷിബിൻ (26) ണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീണ ശേഷം ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്.
ഇലക്ട്രിക്കൽ വയറിംഗ് തൊഴിലാളിയായിരുന്നു ഷിബിൻ . മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം രാവിലെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
