ഏവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണം. നമ്മുടെ സങ്കടങ്ങളും പ്രതിസന്ധികളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവരും ഒന്നുപോലെയായിരുന്ന ഒരു കാലത്തെ കുറിച്ചുള്ള നിറഞ്ഞ സങ്കല്‍പങ്ങളുമായാണ് നാം ഓണം ആഘോഷിക്കുന്നത് എന്ന് വി ഡി സതീശൻ ആശംസയിൽ പറഞ്ഞു.

അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും വി ഡി സതീശൻ.

ആശംസയുടെ പൂർണരൂപം:
“ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണം. നമ്മുടെ സങ്കടങ്ങളും പ്രതിസന്ധികളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവരും ഒന്നുപോലെയായിരുന്ന ഒരു കാലത്തെ കുറിച്ചുള്ള നിറഞ്ഞ സങ്കല്‍പങ്ങളുമായാണ് നാം ഓണം ആഘോഷിക്കുന്നത്.

അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. ഏവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.”

Leave a Reply

Your email address will not be published. Required fields are marked *