മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. മമ്മൂട്ടിയുടെ ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ജന്മദിനാശംസകൾ നേർന്നത്. “മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാ… പിറന്നാൾ ആശംസകൾ” എന്നാണ് മന്ത്രി കുറിച്ചത്. പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. തലസ്ഥാനത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *