മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ എന്നീ സംഘടനകളുടെ പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. അതേസമയം, പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശം പോലീസ് ബാരിക്കേഡുകൾ ഉയർത്തി അടച്ചു.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് കടുത്ത ഉന്തും തള്ളും സംഘർഷാവസ്ഥയുമുണ്ടായി. ഡൽഹി പോലീസ് പ്രതിഷേധക്കാരിൽ ഒരു വിഭാഗത്തെ കസ്റ്റഡിയിലെടുത്ത് മാറ്റി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ശക്തമായ പ്രതിഷേധ മാർച്ച് നടത്തി. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്തുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *