കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലെ യുവനടിയുടെ മൊഴി പരാതിയായി പരിഗണിക്കാന്‍ സാധിക്കുമോ എന്നതിലാണ് നിയമപദേശം തേടിയത്. പരാതി നല്‍കാന്‍ ഇരകളാക്കപ്പെട്ടവര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇരകളാക്കപ്പെട്ട മറ്റ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നതിലേക്ക് അന്വേഷണ സംഘം കടക്കുക. തുടര്‍ന്ന് മാത്രമേ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം പ്രത്യേക സംഘം കടക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *