കൊല്ലം: അഞ്ചാലുംമൂട് ജിഎച്ച്എസില്‍ അധ്യാപകൻ പ്ലസ്ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പിടി അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മർദ്ദിച്ചെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ ശിശുക്ഷേമ സമിതി പ്രതികരണവുമായി രംഗത്തെത്തി. ഗുരു – ശിഷ്യ ബന്ധങ്ങളുടെ പവിത്രത നിലനിർത്തുകയെന്ന് ശിശുക്ഷേമ സമിതി പ്രതികരിച്ചു. ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി ലഭിച്ചിരുന്നുവെന്നും കളക്ടറിൻ്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സമിതി പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ കാര്യങ്ങളിലും ശിശുക്ഷേമ സമിതി സഹായങ്ങൾ നൽകും. കുട്ടികൾക്ക് നേരയുള്ള അതിക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിലും പൊതുജനങ്ങൾക്കും വിപുലമായ ബോധവത്ക്കാരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈൻദേവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *